മൂന്നു കവിതകള്‍



Picture Credit:Alice Mathews Martin


Picture Credit. Biju N V  Colorzone Kuwait
Picture Credit. Charles V Philip
സങ്കടം

മലകളും കൊച്ചു പുഴകളും കാടും
ചേര്‍ന്നു വസിച്ചിരുന്നോരെന്‍ നാടിനെ
വൈദ്യുതി, സമൃദ്ധി, പുരോഗമനം എന്നീപ്പേരിനാല്‍
പുഴകള്‍ വറ്റിച്ചും, മലകള്‍ തകര്‍ത്തും, മരം വെട്ടിയും
മരുഭൂമി സമമാക്കി മാറ്റുന്നതെത്ര സങ്കടം.

സ്വാന്തനം
ഈ പൊടി മണലാരണ്യത്തില്‍ ഞാന്‍
ചോരനീരാക്കി മാറ്റുന്നു, നിനക്കായും,
നിന്‍റെ സംതൃപ്തിക്കുമായ്.
ശീതള മുറികളില്‍നീ വസിക്കൂ,
ചുട്ടുപൊള്ളും മണല്‍ക്കാട്ടിലിവിടെ ഞാന്‍
ഒട്ടുകഷ്ടം സഹിച്ചാലും
ഞാനും നീയും സമം സന്തുഷ്ടരാന്നെന്ന സത്യം
എനിക്കേകിടുന്നു കരുത്തും ഒപ്പം സാന്ദ്വനവും

പുഞ്ചിരി
നഷ്ടമാണെങ്കില്‍ വേണ്ട കൊടുക്കേണ്ടതില്ലോട്ടുമേ
നഷ്ടമാകുമോ ഒരു പുഞ്ചിരി ഏകിടില്‍.

                          ശുഭം




Free Web Counter

Comments