സംഭവാമി യുഗേ യുഗേ!!
Picture Credit Indiavisionlive.com |
ആൾ ദൈവമെന്ന പേരിൽ പുകൾ പെറ്റ
അമ്മയും ഭക്തരും കാട്ടിക്കൂട്ടിയ കേളീ ചരിതങ്ങൾ
ഒന്നൊന്നായി കെട്ടഴിഞ്ഞു വീണിതല്ലോ ധരണിയിൽ!
ഒടുവിൽ കേട്ട ചരിത്രം തികച്ചും വിചിത്രം, അവിശ്വസനീയം!
ഒരു നാൾ അമ്മ തൻ ശിഷ്യയും ഭക്തയും ആയവൾ
ഒടുവിലിതാ ഇരുപതു വർഷത്തെ കറുത്ത ഏടുകൾ
പുസ്തകത്താളുകളിലാക്കി വിപണിയിലും എത്തിച്ചു.
ഏറ്റം വിചിത്രമായ് തോന്നിയ സംഗതി
ഇത്തരം ചരിതങ്ങൾ കേളി കൊട്ടിത്തന്നെ
ആഘോഷമായ് മാറ്റും പത്ര മാധ്യമങ്ങൾ
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ മട്ടിൽ
കമാന്നൊരക്ഷരം ചൊല്ലാതകങ്ങു മാറി നിന്നു!
ഇത്തരം കാര്യങ്ങൾ ഭൂലൊകമെങ്ങും പരത്തുവാൻ വെമ്പുന്ന
ഇക്കൂട്ടർക്കിന്നെന്തു പറ്റി! പാവം പൊതുജനം മൂക്കത്ത് വിരൽ വെച്ചു.
പത്ര മുത്തശ്ശിമാർ മാറി നിന്നാലും, മാറാതെ ഒരു കൂട്ടർ
പൊടിപ്പും തൊങ്ങലും ചേർത്തിതാ ആഘോഷമാക്കുന്നതു ഇന്റർനെറ്റിൽ.
ഇതിലും വിചിത്രമായ് തോന്നിയ സംഗതി
ഇത്തരം ചെയ്തികൾ ചെയ്യും ജനങ്ങളെ
വാനോളം വാഴ്തുന്നോരധികാര വർഗ്ഗം ഒരു വശത്തും.
ഈ വാർത്ത, തന്നുള്ളിലെ സത്യം കണ്ടെത്താൻ ശ്രമിക്കേണ്ടവർ
കണ്ണുകൾ പൂട്ടി ശിലകളായ് മാറുന്നതേറ്റം വിചിത്രം!
കാപട്യം എത്ര നാൾ മൂടി വെച്ചീടിലും
ഒരു നാളതെല്ലാം മറ നീക്കിപ്പുറത്തു വന്നീടും.
ചുരുളഴിഞ്ഞെത്തിയ അമ്മ തൻ ചരിതങ്ങൾ
ആ സത്യമല്ലേ ഉറക്കെ പ്രഘോഷിക്കുന്നെ!
സേവനം എന്നുള്ള ഓമനപ്പേർ നല്കി
ചെയ്തു കൂട്ടീടുന്ന കാപട്യമോരോന്നും
സംശയമെന്ന്യേ പുറത്തറിഞ്ഞീടും ഒരു നാൾ
ഇത്തരം കാപട്യ നാടകം ആടുന്നോർ
ഇക്കാര്യം ഓർത്തിരുന്നാൽ അവർക്കത് നല്ലത് !
എങ്കിലും ഭഗവാൻ ഭഗവൽ ഗീതയിൽ പാടി
സംഭവാമി യുഗേ യുഗേ!!
Source: Indiavisiononline.com
sathyam vaikiyaayaalum orunaal purathu varum ......aal daivangalodu enikku pande kaduththa amarsham aanu...nalla rachana....bhaavukangal !
ReplyDeleteപതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കേസുകളില്‍ പിന്നീടുള്ള വെളിപ്പെടുത്തലുകളുടെ പേരില്‍ കേസ് എടുക്കുന്ന കേരള പോലീസിന് ഈ വിഷയത്തില്‍ സ്വമേധയാ കേസ് എടുക്കാന്‍ കഴിയുന്നില്ല.പക്ഷെ അമൃതാനന്ദമയിക്ക് എതിരെ സോഷ്യൽ മീഡിയകളിൽ അപകീർത്തികരമായ പ്രചാരണം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു.ഇതാണ് ഇവിടുത്തെ നിയമവും നീതിയും
ReplyDeleteസംഭവാമി........!!!
ReplyDeleteVal are nannaayi sir '''''' palanaal Kallan orunaal pidiyil ennalle
ReplyDeleteപറയാൻ ധാരാളം ഉണ്ട്,,, ഇനി ഒന്നും പറയാനില്ല, കെട്ടതുതന്നെ ധാരാളം,,, എന്റെ ദൈവം എന്റെ മനസ്സിലാണ്; അപ്പോൾ മറ്റൊന്നിനെ എന്തിന് അന്വേഷിക്കണം?
ReplyDelete