Saturday, February 12, 2011

മരങ്ങളില്‍ മനുഷ്യ ഭാവി: ഒരാഹ്വാനം (Our Existence Depends on Trees: An Invitation.


SharePic. by P V Aഇന്നലെ ഞാനാ ടാറിട്ട റോഡിന്നരികില്‍- കണ്ടതാമാല്‍മരം

ഇന്നെവിടെപ്പോയി മറഞ്ഞെന്റെ സോദരാ?

റോഡു വിസ്തൃതിക്കെന്നും പുരോഗമനം എന്നും പറഞ്ഞാ-

രാഷ്‌ട്ര നിര്‍മ്മാണപ്രവര്‍ത്തകര്‍ അത് വെട്ടി മാറ്റിയെന്‍ സോദരാ.

ഹാ !! കഷ്ടം എന്ത് പുരോഗമനം ഇതു?

ഓര്‍ത്തു ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചു പോയി!

മാനവ ജാതി തന്‍ നിലനില്‍പ്പു തന്നെയും

മരങ്ങളില്‍ ആശ്രയം തേടി നില്‍ക്കുന്നെന്ന്

കൊട്ടി ഘോഷിക്കുന്ന പരിതസ്ഥിതി ഗെവേഷകരിതു-

കണ്ടില്ലന്നു നടിക്കുന്നതും കഷ്ടം.

"ആലിന്‍ തയ്യിനോരാള്‍ വെള്ളമലിവോടൊഴിക്കുകില്‍

വളരുമ്പോഴതേകുന്നു വരുവോര്‍ക്കൊക്കെയും തണല്‍"

എന്ന കവി വാക്യം ഇവര്‍ പാടേ മറന്നുവോ?

ഒരു പരിതസ്ഥിതി ദിനം കൂടി നമ്മെ വിട്ടു കടന്നു പോയി

ജൂണ്‍ ആദ്യ വാരം വന്നെത്തുന്നാദിനം

ആര്‍ഭാടത്തോടെ അടിച്ചു പൊളിച്ചു ചിലര്‍.

അവിടെയും ഇവിടെയും ചില മരത്തൈകള്‍ നാട്ടിയും

വെള്ളം പകര്‍ന്നും അതൊരു പതിവ് ചടങ്ങാക്കി മാറ്റി ചിലര്‍

അവര്‍ പിന്നെ വിശ്രമം കൊള്ളുന്നു.അഭ്ര പാളികള്‍ക്കുള്ളില്‍.

അടുത്ത ആഘോഷ ദിനവും കാതോര്‍ത്തിരിക്കുന്നു അവര്‍

കാലങ്ങള്‍ നീളണ്ട ഇതാ വരുന്നു കോടാലിയുമായി ചിലര്‍

അപ്പാവം മരങ്ങള്‍ക്ക് കോടാലി വെക്കുവാന്‍.

അവേശമോടവര്‍, ആര്‍ഭാടമോടവര്‍ വെട്ടി മാറ്റുന്നാപ്പാവം മരങ്ങളെ.

പുതിയൊരു മരം നട്ടു പിടിപ്പിക്കുവാന്‍ കാട്ടീടുമോ ഈയോരാവേശം?

അങ്ങനെ ചെയ്കില്‍ അതല്ലേ സുഹൃത്തേ

അവര്‍ തന്‍ തലമുറക്കേകിടും ആശിഷം

അതല്ലേ നമ്മള്‍ തന്‍ സംസ്കാരവും വേദവും ഓതീടുന്നതും

ഭഗവല്‍ ഗീത തന്‍ താളുകളില്‍ നാം കാണുന്നീവിധം

മരങ്ങള്‍ തന്‍ സര്‍വ്വവും മാനവ രാശിക്കായ്

മനസ്സോടെ ഏകുന്നു തങ്ങള്‍ തന്‍ അന്ത്യം വരെയും

ഇത്ര വന്‍ ത്യാഗം നിങ്ങള്‍ക്കായി ചെയ്യുന്ന പാവം മരങ്ങളില്‍

ഇനിയെങ്കിലും അല്‍പ്പം ദയ കാട്ടീടുമോ മരം വെട്ടിടും പ്രിയരേ!

ഇത്ര സല്കാരം നമുക്കായി മൂകരായ് ചെയ്യും മരങ്ങളെ

ഇത്ര ക്രൂരമായ് വെട്ടി മാറ്റീടണോ?

ക്രൈസ്തവ വേദത്തിലെ സൃഷ്ടി വര്‍ണ്ണനയിലും

കാതലാമീസത്യം വായിക്കുന്നീവ്വിധം

കിഴക്കുള്ളോരേദനില്‍ ദൈവം മനുഷ്യനെ-

കായ് കനികള്‍ നിറഞ്ഞൊരു തോട്ടത്തിലാക്കി വഴുന്നതിനായി.

മാനവ ജാതി തന്‍ നിലനില്‍പ്പ്‌ തന്നെയും

മരങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു എന്നുള്ള ധ്വനിയല്ലേ

ഈ സൃഷ്ടീ വിവരണം വിളിച്ചോതീടുന്നതും

വലിയൊരപകടം നാം നേരിടും മുന്‍പേ

ചെറിയോരോ തൈകള്‍ നട്ടു നാടിനെയും

നാട്ടാരെയും നമുക്കു രക്ഷിക്കാം!!!

online counter, Mt4, william hill, casino online, Online Casino News


ഇതോടുള്ള ബന്ധത്തില്‍ കുറേക്കൂടി വിശദമായ ഒരു വിവരണം ഇവിടെ  ഇംഗ്ലീഷിലും ഇവിടെ മലയാളത്തിലും വായിക്കുക


A more elaborated write up on this subject you can read here in English and here in Malayalam


Share

1 comment:

  1. I cordially invite my readers to post their views or if someone can add to the existing jottings you are welcome as a co-author to these thoughts.
    With Best Wishes and regards,
    Yours
    Ariel Philip

    ReplyDelete