സഹോദരന്മാരേ നമുക്കു പ്രാര്‍ത്ഥിക്കാം. by സുവിശേഷകന്‍ കെ ജി കുര്യന്‍ (Brethren Let Us Pray. by Evg. K. G. Kurian)
(പരേതനായ സുവിശേഷകന്‍ കെ. ജി. കുര്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ഒരു പ്രബോധനത്തില്‍ നിന്നും)
നമ്മുടെ പ്രാത്ഥനാ ജീവിതത്തിനനുസരണമായ വലിപ്പമേ നമുക്കുള്ളൂ.
പ്രാര്‍ത്ഥിക്കാതിരിക്കുന്നവര്‍ ജീവിതത്തെ ഒരു വിനോദമായിട്ടേ ഗണിക്കുന്നുള്ളൂ .
ഇടയന്മാര്‍ പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍ ആടുകള്‍ ചിതറുന്നതായി അനുഭവപ്പെടും.
പ്രസംഗ peedathe വേണമെങ്കില്‍ നമ്മുടെ കഴിവുകളുടെ ഒരു പ്രദര്‍ശനശാലയായി മാറ്റാം.
എന്നാല്‍ പ്രാത്ഥനാ മുറി ഇത്തരം പ്രകടനത്തെ അനുവദിക്കുന്നില്ല.
സഭക്ക് പ്രവര്‍ത്തകര്‍ വളരെയുണ്ട്, ഹൃദയം നൊന്തു പ്രാര്‍ത്ഥിക്കുന്നവര്‍ ചുരുക്കം.
കൊടുക്കുന്നവര്‍ പലരുണ്ട്.
പ്രസംഗ peedam നാടകവേദി യാക്കാന്‍ കഴിയുന്നവര്‍ അതിലധികമുണ്ട്.
എന്നാല്‍ പ്രാര്‍ത്ഥിക്കുന്നവരോ?
വിശ്രമിക്കുന്നവര്‍ അനവധിയാണ് , എന്നാല്‍ പോരാടുന്നവരോ?
പക്ഷമായി കാര്യങ്ങള്‍ ചെയ്യാന്‍ ആളുകള്‍ അസംഖ്യം, പക്ഷെ പക്ഷവാദം ചെയ് വാന്‍ ആളുകള്‍ വിരളം.
പ്രാര്‍ത്ഥിക്കുന്നതില്‍ തോറ്റാല്‍ ദൈവജനം സകലത്തിലും തോല്‍ക്കും, സകല സ്ഥലത്തും തോല്‍ക്കും.
സുശക്തമായ ഒരു ക്രിസ്തീയ ജീവിതത്തിനു രണ്ടു കാര്യം ആവശ്യമാണ്
ദര്‍ശനവും
ആവേശവും
ഇത് രണ്ടും പ്രാര്‍ത്ഥനാ മുറിയില്‍ ആണ് ഉടലെടുക്കുന്നത്.
പ്രസംഗ ശുശ്രൂഷ ചിലര്‍ക്കു മാത്രമുള്ളതാണ് , എന്നാല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ അങ്ങനെയല്ല.
അത് ദൈവമക്കള്‍ക്കു എല്ലാം ഉള്ളതാണ് .
ഏതെങ്കിലും ഒരു രാത്രി ഉറങ്ങാതെ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചതായി നമ്മില്‍ എത്ര പേര്‍ക്ക് പറയുവാന്‍ കഴിയും?
ആത്മാക്കള്‍ നരകത്തിലേക്ക് ഒഴുകുമ്പോള്‍ നാം വായിച്ചു രസിച്ചിരിക്കയോ?
വിളറി വെളുത്ത ഇന്നത്തെ പ്രസംഗം നമ്മെ കബളിപ്പിക്കരുത്. അഭിഷേകത്തിന്റെ സ്ഥാനത്ത് അറിവ് പോരാ, വീണ്ടും ജനനത്തിനു പകരം വിശേഷമായ പ്രഭാഷണം പോരാ, ഉണര്‍വ്വിന്നു പകരം ഉന്മേഷം മതിയാവുകയില്ല. പുതിയ തീരുമാനം അല്ല പുതിയ സൃഷ്ടിയാണ് കാര്യം.
പ്രാര്‍ത്ഥിക്കുന്നതിന്റെ രഹസ്യം രഹസ്യത്തില്‍ പ്രാര്‍ത്ഥിക്കുന്നതാണ്. ലോകമയനായ ഒരു വിശ്വാസി പ്രാര്‍ത്ഥന അവസാനിപ്പിക്കും. പ്രാര്‍ത്ഥിക്കുക എന്നു പറഞ്ഞാല്‍, നയാഗ്രാ വെള്ളച്ചാട്ടം പോലെ വാക്കുകളുടെ ഒഴുക്ക് എന്നല്ല അര്‍ത്ഥം. അത്തരം പ്രാര്‍ത്ഥന ദൈവ സന്നിധിയില്‍ എത്തണമെന്നില്ല.
നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നമ്മുടെ ഹൃദയ സ്പന്ദനത്തെയാണ് ശ്രദ്ധിക്കുന്നത്. ആതാമാവില്‍ നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങള്‍ ഉണ്ടായിരിക്കും.
ദശാംശം കൊണ്ട് സഭാ കെട്ടിടം (പള്ളി) പണിയാന്‍ സാധിച്ചേക്കാം, എന്നാല്‍ കണ്ണുനീരാണ് സഭയുടെ ജീവനാഡി. ആധുനിക സഭയും പുരാതന സഭയും തമ്മിലുള്ള വ്യതാസം അതാണ്. നമ്മുടെ പ്രത്യേകത കൊടുക്കുന്നതാണെങ്കില്‍, അവരുടേത് പ്രാര്‍ത്ഥിക്കുന്നതായിരുന്നു. നാം കൊടുത്തു കഴിഞ്ഞു സ്വസ്ഥാങ്ങളില്‍ ഇരിക്കും, അവര്‍ പ്രാര്‍ത്ഥിച്ചു കഴിയുമ്പോള്‍ ഇരുന്ന സ്ഥാനങ്ങള്‍ കുലുങ്ങും.
നരകത്തെ ഇളക്കുന്നതും, പാപത്തെ തകര്‍ക്കുന്നതും, ഈ ലോകത്തെ പിടിച്ചടക്കുന്നതുമായ പ്രാര്‍ത്ഥനായുടെ കാര്യത്തില്‍ വളരെ ആളുകളെ കാണ്മാനില്ല.
സഹോദരന്മാരേ നമുക്കു പ്രാര്‍ത്ഥിക്കാം.
കടപ്പാട് : ഉന്നത ധ്വ നി മാസിക
Very inspired prayer thought.
ReplyDeleteThanks lisstom for dropping in and for the comment. May God bless. P
ReplyDelete