ചിന്താധാര (Some of my jottings published in Christian Publications (malayalam)

ക്രൈസ്തവ ചിന്തകളും കര്‍ത്തൃദിന ചിന്തകളും

ചിന്താ കുറിപ്പുകള്‍


തുറക്കപ്പെട്ട സത്യവേദപുസ്തകം
ത്യുന്നതനായ  യെഹോവേ അങ്ങയുടെ  വായില്‍ നിന്നു വരുന്ന  തിരുവചനമല്ലാതെ അടിയനു സത്യഭോജനം മറ്റെവിടെ നിന്നു കിട്ടും? മനുഷ്യന്‍  അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നതു ദൈവത്തിന്റെ വായില്‍ നിന്നും വരുന്ന വചനത്താലുമത്രേ എന്നുള്ള അവിടുത്തെ തിരുവചനം തന്നെ എനിക്കു മാതൃക കാട്ടിതന്നിട്ടുണ്ടല്ലോ.  അങ്ങയുടെ വചനം ഞാന്‍ കണ്ടു അവയെ ഭക്ഷിച്ചു.  അവ എന്‍റെ നാവിനു  മാധുരിയമേറിയതാകുന്നു. തേനിനേക്കളും   തേങ്കട്ടയേക്കളും മാധുര്യമേറി യത്.


കര്‍ത്താവേ രുചികരമായ രാജഭോജനത്തെക്കാളും ദൂതന്മാരുടെ സ്വര്‍ഗീയ ഭോജനത്തെക്കാളും, അങ്ങയുടെ  വചനമാകുന്ന  ഭോജനം  എനിക്കു അധികം മാധുര്യമേറിയതാകുന്നു.


രക്ഷിതാവായ ദൈവമേ അവിടുത്തെ  വചനം  എന്റെ കാലിനു ദീപവും  എന്റെ പാതക്ക്‌ പ്രകാശവും ആകുന്നു.  ഈ  വചനമാകുന്ന ദീപത്തിന്റെ  പ്രകാശം  ലഭിക്കാതെ ഇന്നനേകര്‍ ഈ മരുപ്രയാണത്തില്‍ ഇടറി  വീഴുന്നു, എങ്കിലും, യെഹോവേ നിന്റെ വചനമാകുന്ന ദീപം അടിയനു നല്‍കുന്ന സല്‍പ്രകാശത്തിനായി സ്തോത്രം.

ഫിവ, പുളിക്കീഴ്  (ഫിലിപ്പ് വര്‍ഗീസ്)


(1977  ആഗാസ്റ്റു  പതിനേഴിന്   ബ്രദറണ്‍ വോയിസില്‍ വാരികയില്‍ പ്രസിധീകരിച്ചത്‌)

Source: Brethren Voice, Kottayam.
Pic. Credit: renaudeh/sxu.hu



Comments