ഒരു നര്‍മ്മം
"ദീര്‍ഘ കാലം ജീവിക്കണോ
കഴിക്കൂ ഒരു രണ്ടാം വിവാഹം
കണ്ടെത്തൂ വേഗം പുതിയോരിണയെ
ദീര്‍ഘ കാലം വസിക്കു അവര്‍ക്കൊപ്പം"*
വളരെ നാളത്തെ ഗവേഷണ ഫലമായി ശാസ്ത്ര ലോകം
കണ്ടെത്തിയ ആ സത്യം പദ്യ രൂപത്തില്‍
അയാളുടെ ഇമെയില്‍ ബോക്സിലൂടെ ഒഴുകിയെത്തി
അത് വായിച്ച അയാള്‍ സന്തോഷഭരിതനായി.
ഉള്ളില്‍ പതഞ്ഞു പൊങ്ങിയ സന്തോഷം വര്‍ണ്നനാതീതം
കംപ്യുട്ടര്‍ കസേരയില്‍ നിന്നും ആയാല്‍ അടുക്കളയിലേക്കോടി
ഈ മെയില്‍ രഹസ്യം പത്നി യോട് പറഞ്ഞിട്ടയാള്‍ തിരക്കി
എന്താ സുമേ, ഒരു കൈ നോക്കട്ടെ!
ഓ! അതിനെന്താ ചേട്ടാ!
ഒപ്പം എനിക്കും ഒരെണ്ണം തിരക്കിക്കോ!
എനിക്കും ജീവിക്കേണ്ടേ കുറേക്കാലം കൂടി!
* അടുത്തിടെ നടന്ന ശാസ്ത്ര ഗെവേഷണത്തില്‍
കണ്ടെത്തിയ ഒരു സത്യം (അതോ മിഥ്യയോ?).(ഒരു പത്ര വാര്‍ത്ത)
Comments
Post a Comment